Skip to main content

thqhfortkochi.co.in

ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി കമ്പ്യൂട്ടറുകളിൽ പ്രിന്റ് ചെയ്ത ഒ.പി. ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ഇ ഹെൽത്ത് ജില്ലാ പ്രോഗ്രാം എൻജിനീയർ മജ്ന മോഹൻ, ഹെൽത്ത് സ്റ്റാഫ് രാഹുൽ രവികുമാർ, സാജു എ. ആർ., അഖിൽ, വിജീഷ്, ജയ്സല തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രിയിലെത്തുന്ന രോഗികൾ തങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറുമായി ഒ.പിയിൽ എത്തണമെന്ന് അധികൃതർ പ്രത്യേകം അറിയിച്ചിട്ടുണ്ട്.