Skip to main content

thqhfortkochi.co.in

ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെയും താലൂക്ക് ഫോർട്ട്കൊച്ചിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് നടത്തി.

ജി. എൽ. പി. സ്കൂൾ കൽവത്തി ഫോർട്ട് കൊച്ചിയിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.

ഫോർട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, എറണാകുളം ജനറൽ ആശുപത്രി നേത്ര വിഭാഗം ഡോ. റോസ്മി, ക്യാമ്പ് കോർഡിനേറ്റർ സുജാത, ജെ. എച്ച്. ഐ. സാജു. എ. ആർ, ജെ പി എച്ച് എൻ. അനി. എൻ. എസ്, പി. ആർ. ഒ. അനു അരവിന്ദ്, അബിൻ ഫിലിപ്പ്, സുരേഷ് കുമാർ, മീര എന്നിവർ പങ്കെടുത്തു. തിമിര നിർണ്ണയം നടത്തുന്നവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയയും നടത്തി കൊടുക്കുന്നതാണ്.