ഫോർട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ‘ശുചിത്വോത്സവം’ എന്ന പേരിൽ സ്വച്ഛത ഹി സേവ 2024 പരിപാടി സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), നാഷണൽ ഹെൽത്ത് മിഷൻ, കേരള സർക്കാർ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.